തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ശൌചാലയം വേണം
തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എങ്കില്‍ വീട്ടില്‍ ശൌചാലയം നിര്‍മ്മിക്കണം. ഗുജറാത്ത് നിയമസഭയാണ് ഇത്തരത്തില്‍ പുതിയ നിയമം പാസാക്കിയിരിക്കുന്നത്.
ഇത് പ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ വീട്ടില്‍ ശൗചാലയമുണ്ടെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം.
ഇതുകൂടാതെ നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ വീട്ടില്‍ ശൗചാലയം ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.