രണ്ട് ഇന്ത്യക്കാര്‍ക്ക് മാഗ്‌സസെ പുരസ്കാരം; പുരസ്കാരത്തിന് അര്‍ഹരായത് സംഗീതഞ്ജൻ ടിഎം കൃഷ്ണയും മനുഷ്യാവകാശപ്രവർത്തകൻ ബെസ്‌വാദ വിൽസണും

ബുധന്‍, 27 ജൂലൈ 2016 (12:25 IST)
ഫിലിപ്പിന്‍സ് സര്‍ക്കാര്‍ മുന്‍ പ്രസിഡന്റ് രമണ്‍ മാഗ്‌സസെയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ മാഗ്‌സസെ പുരസ്കാരത്തിന് ഇത്തവണ രണ്ട് ഇന്ത്യക്കാര്‍ അര്‍ഹരായി. ദക്ഷിണേന്ത്യൻ സംഗീതഞ്ജൻ ടി എം കൃഷ്ണ,  മനുഷ്യാവകാശപ്രവർത്തകൻ ബെസ്‌വാദ വിൽസണ്‍ എന്നിവരാണ് 2016ലെ പുരസ്കാരത്തിന് അര്‍ഹരായത്.
 
മാനുഷിക മഹത്വത്തിനായുള്ള പരിശ്രമങ്ങള്‍ക്കാണ് ബെസ്‌വാദ വില്‍സണ് പുരസ്കാരം ലഭിച്ചത്. അതേസമയം, സാംസ്കാരികമേഖലക്ക് നൽകിയ സാമൂഹിക സംഭാവനകളാണ് പുരസ്കാര നേട്ടത്തിന് ടി എം കൃഷ്‌ണയെ അർഹനാക്കിയത്.
 
'ഏഷ്യയിലെ നോബേൽ' എന്ന് അറിയപ്പെടുന്ന പുരസ്കാരം പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നീ മേഖലയിലെ പ്രമുഖർക്കാണ് നൽകുന്നത്.

വെബ്ദുനിയ വായിക്കുക