മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായവരില്‍ ട്വിക് ടോക്ക് താരവും. ബുധനാഴ്ച നോയിഡയില്‍ അറസ്റ്റിലായ മൂന്ന് പേരിലാണ് ട്വിക് ടോക്ക് താരവും ഉള്‍പ്പെട്ടിരിക്കുന്നത്. വ്യത്യസ്ത ബ്രാന്‍ഡിലുള്ള നാല് മൊബൈല്‍ ഫോണുകളും, 3,520 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കുറ്റകൃത്യത്തിന് അവര്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. ദുബായില്‍ ഡ്രൈവറായി പണിയെടുക്കുമ്പോഴാണ് ഷാരൂഖ് ട്വിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നത്.
ട്വിക് ടോക്കില്‍ 40,000 ഫോളോവേഴ്‌സ് ഉള്ള ഷാരൂഖ് ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്ത കവര്‍ച്ചയ്ക്ക് പ്ലാന്‍ ചെയ്യുന്നതിനിടയിലാണ് അഫ്‌സൽ, ഫൈസൽ, മുകേഷ് എന്നിവര്‍ക്കൊപ്പം ഷാരൂഖ് പിടിയിലാവുന്നത്. നാല് പേരും ഒരുമിച്ചായിരുന്നു മോഷണങ്ങള്‍ നടത്തിയിരുന്നത്. രണ്ട് പേര്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന് ഇരകളെ ലക്ഷ്യമിട്ട് മോഷണം നടത്തുകയും. മറ്റ് രണ്ടുപേര്‍ പരിസരം നിരീക്ഷിക്കുകയും ചെയ്യും. ഇത്തരത്തിലായിരുന്നു ഇവരുടെ മോഷണരീതി. മുകേഷ് ബീഹാറില്‍ നിന്നും നോയിഡയിലെത്തിയ ആളാണ്. ബാക്കിയുള്ളവര്‍ ബുലന്ദ്ഷഹര്‍ ജില്ലക്കാരാണ്.