സുപ്രീംകോടതിയുടെ നോട്ടീസിന് നല്കേണ്ട മറുപടി തയ്യാറാക്കുന്നു; നിയമപ്രശ്നം പരിഹരിച്ചാല്‍ സൌമ്യവധക്കേസില്‍ ഹാജരാകാമെന്ന് കട്‌ജു

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (09:22 IST)
നിയമപ്രശ്നം പരിഹരിച്ചാല്‍ സൌമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് മാര്‍ക്കണ്ഡേയ കട്‌ജു. സുപ്രീംകോടതി മുന്‍ ജഡ്‌ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ട്. ഇത് ഒഴിവാക്കിയാല്‍ തുറന്ന കോടതിയില്‍ ഹാജരായി സൌമ്യവധക്കേസിലെ നിലപാടുകള്‍ വിശദീകരിക്കാന്‍ സന്നദ്ധനാണെന്നും കട്‌ജു വ്യക്തമാക്കി.
 
ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് കട്‌ജു തന്റെ നിലപാട് വ്യക്തമാക്കിയത്. സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ കട്‌ജു കോടതിയെ വിമര്‍ശിച്ചിരുന്നു.
 
തുടര്‍ന്ന്, കട്‌ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്കുവാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക