അന്നേ ദിവസം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ ഉൾപ്പെടെയുള്ളവ ബുള്ളറ്റ്പ്രൂഫ് പശ്ചാത്തലത്തിൽ നടത്താനാണ് നിർദേശം. മുന്നറിയിപ്പ് തള്ളിക്കളഞ്ഞില്ലെങ്കിൽ ഇതാദ്യമായിട്ടാകും അദ്ദേഹം ഇത്രയും സുരക്ഷയിൽ പൊതുവേദികളിൽ പങ്കെടുക്കാനെത്തുന്നത്. കശ്മീരിലെ പ്രശനങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഒരു അക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.