ഭീകരസംഘടനകളുടെ ഭീഷണി: കേന്ദ്രസര്‍ക്കാര്‍ യോഗം ഇന്ന്
ശനി, 1 ഓഗസ്റ്റ് 2015 (10:16 IST)
ഭീകര സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ച കേന്ദ്രസര്‍ക്കാര്‍യോഗം ഇന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അടക്കമുളള ഭീകരവാദസംഘടകളുടെ ഭീഷണിയെക്കുറിച്ചു യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വിവിധ വകുപ്പുകളില്‍ നിന്നുളള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ആഭ്യന്തര സെക്രട്ടറി, ഡിജിപി, എഡിജിപി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന്റേയും പഞ്ചാബിലെ ഗുർദാസ്പൂരിൽ പൊലീസ് സ്റ്റേഷനു നേരെ ഉണ്ടായ ആക്രമണത്തിന്റേയും പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. ഗുര്‍ദാസ്പൂരില്‍ നടന്ന ആക്രമണത്തില്‍ 10 പേർ കൊല്ലപ്പെട്ടിരുന്നു.