ആഗോള തീവ്രവാദികള്‍ ഇന്ത്യയിലേക്ക്, പിന്നില്‍ പാക്കിസ്ഥാന്‍
ഞായര്‍, 12 ഒക്‌ടോബര്‍ 2014 (11:49 IST)
അതിര്‍ത്തിയില്‍ ഇന്ത്യാ പാക്ക് സംഘര്‍ഷം രൂക്ഷമായിരിക്കേ ഇന്ത്യക്കെതിരേ ഭീകര സ്മ്ഘടനകളേ ഏകോപിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌എ തയ്യാറെടുക്കുന്നതായി സൂചന. നേരത്തേ അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പ്രത്യാക്രമണം കടുത്തതൊടെ ഇന്ത്യാ വിരുദ്ധരേ അണിനിരത്തി പാക്ക് സേനയ്ക്ക് ജനപിന്തുണയുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു.
പാക് ചാര സംഘടനയുടെ അറിവോടെയും ആശിര്‍വാദത്തോടെയുമാണ് ഈപ്പോഴത്തേ നീക്കവും നാക്കുന്നത്. പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ അന്‍സര്‍ ഉത് തൗഹീദ് ഫി ബിലാദ് അല്‍ ഹിന്ദ് ഇന്ത്യയില്‍ ജിഹാദ് നടത്തുന്നതിനായി ആഗോള തീവ്രവാദ സംഘടനകളേ ക്ഷണിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തെ അന്‍സര്‍ ഉത് തൗഹീദ് ഫി ബിലാദ് അല്‍ ഹിന്ദാണ് അല്‍ഖ്വയ്ദ തലവന്‍ സവാഹിരി, അല്‍ഖ്വയ്ദ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ചീഫ് അസിം ഉമര്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍, പാക് താലിബാന്‍ തുടങ്ങിയ സംഘടനകള്‍ കൈകോര്‍ക്കാന്‍ ഒരുങ്ങിഒയതായും ഇതില്‍ ഐഎസ് ഭീകരരുടെ പിന്തുണയും ഇവര്‍ തേടുന്നതായും വാര്‍ത്തകളുണ്ട്.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയവയും കാശ്മീരിലും ഇന്ത്യയുടെ മററ് ഭാഗങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ ജിഹാദികളോടെല്ലാം കാശ്മീര്‍ താഴ് വരയില്‍ പോരാട്ടത്തിനെത്താനാണ് ഉത് തൗഹീദിന്റെ തലവനായ അബ്ദുര്‍ റഹ്മാന്‍ അല്‍ നദ്വി അല്‍ ഹിന്ദി ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ മുജാഹിദുകളെയും മുഹാജിറുകളെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഇവിടെയുള്ള നമ്മുടെ രക്തത്തെയും വസ്തുവകകളെയും സംരക്ഷിക്കാമെന്നുമാണ് സന്ദേശത്തിന്റെ ചുരുക്കം. ഇംഗ്ലീഷിലുള്ള ഈ സന്ദേശം നിരവധി ജിഹാദി ഫോറങ്ങളില്‍ പ്രചരിക്കുന്നുണ്ട്.