കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാൻ ടൗണിലൂടെ കടന്നുപോവുകയായിരുന്ന അർധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ജവാൻമാർക്കും ആറു സിവിലിയൻമാർക്കും പരിക്കേറ്റിട്ടുണ്ട്. വാഹനവ്യൂഹത്തിന് നേരെ ഭീകരർ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
അതേസമയം പാംപോറിലെ സർക്കാർ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ആക്രമണം നടത്താൻ 250ല്‍ പരം ഭീകരർ നുഴഞ്ഞുകയറിയതായി ഇൻറലിജൻസ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.