കൊല്‍ക്കത്തയിലെ ഹാല്‍ദിയ തുറമുഖത്ത് ഭീകരാക്രമണമുണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് തുറമുഖത്തുണ്ടായിരുന്ന നാവികസേനയുടെ എന്‍എസ് ഖുക്രി, ഐഎന്‍എസ് സുമിത്ര എന്നീ യുദ്ധക്കപ്പലുകള്‍ പുറംകടലിലേക്ക് നീക്കി. കൊല്‍ക്കത്ത നഗരത്തിലും തുറമുഖത്തും കടലിലും പട്രോളിംഗും സുരക്ഷാക്രമീകരണങ്ങളും ശക്തിപ്പെടുത്തി.
കൊല്‍ക്കത്തയിലെ തുറമുഖ മേഖലയില്‍ ഈ മാസം നാലിനും ഏഴിനുമിടയിക് പാക് നാവികസേനയുടെ പിന്‍ബലത്തോടെ ഭീകരര്‍ ചെറുബോട്ടുകളിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് രഹ്സ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച സൂചന. നാവിക വാരാഘോഷം പ്രമാണിച്ച് തുറമുഖത്ത് എത്തിച്ച യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര സന്ദേശത്തെ തുടര്‍ന്ന് ഇവപെട്ടെന്നു നീക്കുകയായിരുന്നു. മുങ്ങിക്കപ്പലുകളും നീക്കി. ഇത് ഭീഷണിയെ തുടര്‍ന്നല്ലെന്നും സൈനികാവശ്യങ്ങള്‍ക്കാണെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി.