ഇറാഖിലും സിറിയയിലും പലഭാഗങ്ങളും പിടിച്ചെടുത്ത് മുന്നേറുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിലേക്ക് ഇന്ത്യക്കാരും പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംഘത്തിലേക്ക് മലയാളിലളേയും റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോക രാജ്യങ്ങളിലെങ്ങും തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദികള്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കാശ്മീല്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഐഎസ്സിലേക്ക് ജിഹാദികളെ റിക്രൂട്ട് ചെയ്യുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉന്നയിച്ച് സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നിരവധി സ്ഫോടനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ വഴിയാണ് ഐഎസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
ഇന്ത്യയില്‍ നിന്നും ഇതുവരെ നൂറോളം യുവാക്കള്‍ ഇറാക്കില്‍ ഐസിസിനു വേണ്ടി ആക്രമണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരുടെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ശേഖരിഞ്ച്ചുവരികയാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് കര്‍ണ്ണാടകത്തിലെ ഭട്കല്‍ സ്വദേശിയായ സുല്‍ത്താന്‍ കാദിര്‍ ആമര്‍ ആണെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
ഇറാഖിലെ തീവ്രവാദികള്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ചത് മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെ തീവ്രവാദികള്‍ക്ക് ഐഎസ് വന്‍തോതില്‍ പണം മൊഴുക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ദരിദ്രരായ യുവാക്കളെ അകര്‍ഷിക്കുന്നുണ്ട്.
ഇറാക്കിലെയും സിറിയയിലെയും ആക്രമണങ്ങള്‍ അവസാനിച്ചാല്‍ ഇവരെ ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങള്‍ നടത്താന്‍ നിയോഗിച്ചേക്കാമെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്. ഐഎസ്‌ഐഎസ് തീവ്രവാദികളുടെ വേഷവിധാനം ധരിച്ച് തമിഴ്നാട്ടീല്‍ കുറേ യുവാക്കള്‍ ഫൊട്ടോ എടുത്ത് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ ഭീഷണിയെക്കുറിച്ച് ഏജന്‍സികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
തൊട്ടുപിന്നാലെ കശ്മീരില്‍ സംഘടനയുടെ പതാകയും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച് പ്രകടനം നടത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ നിന്നും ഇറാഖ് തീവ്രവാദികളുടെ കൂട്ടത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നു എന്ന വാര്‍ത്തകള്‍ പ്രശ്നം അതീവ ഗുരുതരമായി മാറുന്നു എന്നതിന്റെ സൂചനയാണ്. നേരത്തേ തന്നെ ഐഎസ് തീവ്രവാദികളുടെ ഖിലാഫത്ത് സാമ്രാജ്യത്തില്‍ ഇന്ത്യയും ഉള്‍പ്പെടുത്തിയ ഭൂപടം ഇവര്‍ പുറത്തുവിട്ടിരുന്നു.