രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതോടെ പക്ഷാഘാതവും ഹൃദയസ്തംഭനവും സംഭവിക്കുകയായിരുന്നു. യുവനടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നതാണ് അപകടം വർധിപ്പിക്കുന്നത്. നിലവിൽ ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഗഹാന. കൃത്രിമ ശ്വാസോപകരണങ്ങളുടെ സഹായത്തോടെയാണ് തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കുന്നത്.
48 മണിക്കൂർ കൃത്യമായി ആഹരം കഴിക്കാതെയും വിശ്രമം എടുക്കാതെയുമാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതോടെ രക്തസമ്മർദ്ദം അപകടകരമായ രീതിയിലേക്ക് കുറയുകയും. പ്രമേഹം ഉയരുകയുമായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷണം കഴിക്കുന്നതിന് പകരം എനർജി ഡ്രിങ്കുകൾ കുടിച്ചതാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. ഗഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പൾസ് ഉണ്ടായിരുന്നില്ല. ഇതോടെ ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.