ജുമെറത് ബസാറില്‍ റാണി അവന്തി ഭായി ലോധിന്റെ പ്രതിമ സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കോര്‍പറേഷന്റെ അനുമതിയില്ലാതെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസ് തന്നെ ആക്രമിച്ചുവെന്നാണ് രാജയുടെ ആരോപണം. ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് പുറത്തുവിട്ട വീഡിയോ.