വാട്സ് ആപ്പില്‍ ആത്മഹത്യ കുറിപ്പെഴുതിയശേഷം കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (16:37 IST)
മാതാപിതാക്കളുടെ വേര്‍പിരിയലില്‍ മനംനൊന്ത് കൗമാരക്കാരന്‍ വാട്സ് ആപ്പില്‍ കുറിപ്പെഴുതിയശേഷം ആത്മഹത്യ ചെയ്തു. ഗസിയാബാദ് സ്വദേശിയായ ഷാനു(14) എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പിറന്നാള്‍ ദിനത്തില്‍ ജീവനൊടുക്കിയത്.
ഒമ്പതു വര്‍ഷമായി മാതാപിതാക്കള്‍ പിരിഞ്ഞാണ് ജീവിക്കുന്നത്. വേര്‍പിരിഞ്ഞതിനു ശേഷം കുട്ടിയുടെ അമ്മ ദുബായിലും അച്ഛന്‍ ഡല്‍ഹിയിലുമാണ് ജീവിക്കുന്നത്. മൂത്ത സഹോദരന്റെ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഷാനു താമസിച്ചിരുന്നത്.
വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച ശേഷം രാത്രി 12 മണിയോടെ ഷാനു ഉറങ്ങാനായി കിടന്നു. ഒപ്പം കിടന്നിരുന്ന ബന്ധു പുലര്‍ച്ചെ ഉണര്‍ന്നു നോക്കിയപ്പോഴാണ് കുട്ടിയെ ഫാനില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.