അതേസമയം, യുവാവിനെ തട്ടിക്കൊണ്ടു പോവുകയും വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കുകയും ചെയ്ത സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വീട്ടമ്മയുമായി അവിഹിത ബന്ധം പുലര്‍ത്തി എന്നാരോപിച്ചായിരുന്നു പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ സ്ത്രീയുടെ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.
തുടര്‍ന്ന്, വിദ്യാര്‍ത്ഥിയെ വിട്ടു തരണമെങ്കില്‍, 10 ലക്ഷം രൂപ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍,
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ രണ്ടു മാസക്കാലമായി വീട്ടമ്മ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞത്. ഇക്കാര്യം ആരോടും പറയരുതെന്ന് സ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ത്ഥി പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് വീട്ടമ്മയ്ക്കും ഭര്‍ത്താവിനും സഹായികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തത്.