ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐയെ സമീപിക്കുമെന്ന് ടിസി മാത്യു
ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐയെ സമീപിക്കുമെന്ന് കെസിഎ സെക്രട്ടറി ടിസി മാത്യു. ശ്രീശാന്തിന് കെസിഎയും ഭാഗത്തുനിന്നും എല്ലാ സഹായവും ചെയ്‌തുകൊടുക്കുമെന്നും സജീവ ക്രിക്കറ്റിലേക്ക് ഉടന്‍ തന്നെ ശ്രീശാന്തിന് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടിസി മാത്യു പറഞ്ഞു.
നേരത്തെ ഐപിഎല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു. ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.