861 കോടിയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം: കരാർ സ്വന്തമാക്കി ടാറ്റ

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (11:50 IST)
ഡല്‍ഹി: രാജ്യത്തിന്റെ പുതിയ നിയമസഭ മന്ദിരത്തിന്റെ നിർമ്മാണ കരാർ സ്വന്തമാക്കി ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ്. 861.90 കോ രൂപ ചിലവിട്ടായിരിയ്ക്കും ടാറ്റ ഇന്ത്യയ്ക്കായി നിയമ സംഭാ മന്ദിരം നിർമ്മിയ്ക്കുക. ഉന്നത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള പാർലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയ മന്ദിരം പണിയുക. 21 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 
 
സെൻട്രൽ വീസ്റ്റ പദ്ധതി പ്രകാരമാണ് പുതിയ നിയമസഭാ മന്ദിരം പണിയുന്നത്. തീകോണാകൃതിയിലായിരിക്കും മന്ദിരം എന്നാണ് റിപ്പോർട്ടുകൾ. 65,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക. മൂന്ന് നിലകളുള്ള കെട്ടിടത്തിന് 42 മീറ്റര്‍ ഉയരമുണ്ടാവും. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 118ആം നമ്പർ പ്ലോട്ടിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക   

അനുബന്ധ വാര്‍ത്തകള്‍

Next Article