പ്രാഥമിക പരിശോധനയ്ക്ക് ശേഷം ജയലളിതയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 68കാരിയായ ജയലളിതയെ ഒരു ദിവസത്തെ നിരീക്ഷണത്തിന് നിര്‍ദ്ദേശിച്ചതായും അധികൃതര്‍ വ്യക്തമാക്കി.