തമിഴ്നാട്ടില്‍ ഇനി മുതല്‍ ‘അമ്മ’ മൊബൈല്‍ ഫോണുകളും ലഭ്യം. വനിത സ്വയം സഹായകസംഘത്തിന് പരിശീലനം നല്കുന്നവര്‍ക്ക് ആയിരിക്കും ഫോണുകള്‍ നല്കുക. നിയമസഭയിലാണ് ജയലളിത ഇക്കാര്യം പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 20,000 ഫോണുകള്‍ വിതരണം ചെയ്യും. ഇതിനായി 15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പരിശീലകര്‍ക്ക് അംഗത്വം, സേവിംഗ്‌സ്, ലോണ്‍, തിരിച്ചടവ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം ഡാറ്റകള്‍ ഫോണില്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന തമിഴ് സോഫ്റ്റ്‌വെയറും വികസിപ്പിക്കും.
പരിശീലകരുടെ ജോലിഭാരം കുറക്കുകയാണ് ഇത്തരം കമ്പ്യൂട്ടറൈസ്ഡ് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുക വഴി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.