അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിതയ്‌ക്ക് തിരിച്ചടി

ബുധന്‍, 22 ഏപ്രില്‍ 2015 (12:35 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരിച്ചടി. കേസില്‍ വീണ്ടും വിചാരണ നടത്തേണ്ട ആവശ്യമില്ല. കേസില്‍ പബ്‌ളിക് പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ അപാകതയുണ്ടെന്ന കാരണത്താല്‍ വീണ്ടും വിചാരണ നടത്താന്‍ കഴിയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പബ്ളിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.

പബ്‌ളിക് പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ പിഴവുകള്‍ ഉണ്ടായതുകൊണ്ട് കേസില്‍ പുനര്‍വിചാരണ നടത്തേണ്ടതില്ല. ഈ കേസില്‍ തമിഴ്‌നാട് സര്‍ക്കാരാണ് പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത് എന്ന വാദം ശരിയല്ലെന്നും കോടതി പരാമര്‍ശം നടത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക