അനധികൃത സ്വത്തു സമ്പാദനകേസില്‍ സുപ്രീംകോടതി ശശികലയെ കുറ്റക്കാരിയായി വിധിച്ചപ്പോള്‍ തമിഴകത്ത് ആഹ്ലാദപ്രകടനം. ശശികല എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂര്‍ റിസോര്‍ട്ടിനു സമീപത്ത് താമസിക്കുന്ന ആളുകള്‍ വിധിപ്രഖ്യാപനം അറിഞ്ഞ ഉടന്‍ തന്നെ ഇവിടെ ആഹ്ലാദപ്രകടനം നടത്തുകയും ശശികലയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സുപ്രീംകോടതി വിധി വന്നതോടെ ഒ പി എസ് ക്യാമ്പിലും ആഹ്ലാദപ്രകടനമാണ്. നേരത്തെ, വിചാരണക്കോടതി ജയലളിതയെ കുറ്റക്കാരിയായി വിധിച്ചപ്പോള്‍ തമിഴകത്ത് പരക്കെ അക്രമം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, ശശികലയെ നാലുവര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചത് തമിഴകത്തെ ബാധിച്ചതേയില്ല.