സിന്‍ഡിക്കറ്റ് ബാങ്ക് മേധാവിയെ സിബിഐ അറസ്റ്റ് ചെയ്തു.
ഞായര്‍, 3 ഓഗസ്റ്റ് 2014 (14:04 IST)
സിന്‍ഡിക്കറ്റ് ബാങ്ക് മേധാവി എസ്.കെ. ജയിനിനെ സിബിഐ അറസ്റ്റ് ചെയ്തു. കല്‍ക്കരിപ്പാടം അഴിമതി വിവാദത്തിലുള്‍പ്പെട്ട രണ്ട് കമ്പനികള്‍ക്ക് വായ്പാപരിധി ഉയര്‍ത്തുന്നതിനായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. 50 ലക്ഷം രൂപ യാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. ജയിനിന്റെ വീട്ടില്‍ നിന്ന് 21 ലക്ഷം രൂപ 1.68 കോടി രൂപ വിലവരുന്ന സ്വര്‍ണശേഖരവും 63 ലക്ഷത്തോളം വരുന്ന സ്ഥിരനിക്ഷേപത്തിന്റെ രേഖകളും സിബിഐ പിടിച്ചെടുത്തു.കഴിഞ്ഞ ആറു മാസമായി ജയിന്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു
സ്.കെ. ജയിന്‍ കൂടാതെ ഇയാളുടെ ബന്ധുക്കളായ വിനീത് ഗോധ, പുനീത് ഗോധ സിമന്റ് വ്യാപാരി വിജയ് പഹൂജ ബുഷന്‍ സ്റ്റീല്‍ മാനേജിങ് ഡയറക്ടര്‍ നീരജ് സിന്‍ഗല്‍, പ്രകാശ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ വേദ് പ്രകാശ് അഗര്‍വാള്‍, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് പവന്‍ ബന്‍സല്‍, പുരുഷോത്തം തോട്ലാനി, പങ്കജ് ബന്‍ എന്നിവരേയും സിബിഐ അറസ്റ്റ് ചെയതു. അറസ്റ്റിലായ വിനീത് ഗോധ സംസ്ഥാന കോണ്‍ഗ്രസിന്റെ മുന്‍വക്താവാണ്.