വേശ്യാവൃത്തിക്കിടെ പിടിയിലായ നടി ശ്വേതാ ബസുവിന് അമ്മയോടൊപ്പം പോകാം

വ്യാഴം, 30 ഒക്‌ടോബര്‍ 2014 (13:36 IST)
വേശ്യാവൃത്തിക്കിടെ പിടിയിലായ തെലുങ്ക് നടി ശ്വേതാ ബസു പ്രസാദിനെ അമ്മയോടൊപ്പം വിട്ടയക്കാന്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പിടിയിലായ ശ്വേതാ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. തുടര്‍ന്ന് നടിയുടെ അമ്മയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.

വേശ്യാവൃത്തിക്കിടെ സെപ്തംബറില്‍ ദൈരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ശ്വേതാ ബസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ഇവര്‍ മുംബൈ സ്വദേശികള്‍ക്കൊപ്പം മുറിയില്‍ കഴിയുകയായിരുന്നു. പിടിയിലായ ഇവരെ കീഴ്ക്കോടതിയില്‍ ഹാജരാക്കുകയും. ആറു മാസത്തേക്ക് പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. മകളെ വീട്ടില്‍ അയക്കാതെ പുനരധിവാസ കേന്ദ്രത്തിലാക്കാനുള്ള നടപടി മൌലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പരാതി നല്‍കിയത്. തുടര്‍ന്നാണ് ശ്വേതയെ അമ്മയോടൊപ്പം വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

സിനിമ ഇല്ലാതായ സാഹചര്യത്തില്‍ ഗതികെട്ട് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതാണന്ന് ശ്വേത പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്വേത വേശ്യാവൃത്തി സ്വീകരിച്ചുവെന്ന് സമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ശ്വേതയെ ആറുമാസത്തേക്ക് പുനരധിവാസ കേന്ദ്രത്തില്‍ അടക്കാന്‍ കീഴ് കോടതി വിധിച്ചത്. ഈ നടപടിയെ ചോദ്യം ചെയ്‌താണ് അമ്മ കോടതിയെ സമീപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക