പ്രമുഖ സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി
അസാമില്‍ പ്രമുഖ സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സീരിയല്‍ നടിയും മോഡലുമായ സ്വീറ്റി ബറുവയെയാണ് ഗുവാഹത്തിയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് 11 മണിയോടെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
സ്വീറ്റിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം മരണത്തില്‍ നടിയുടെ സഹായിയായ നിഭാരണ്‍ ലഹ്കറിന് പങ്കുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇയാള്‍ മരണം നടന്നതിന്റെ തലേ ദിവസം ഇയാള്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.