ആഗോളവത്‌കരണം ആവശ്യമായ ഫലങ്ങൾ തന്നില്ലെന്നും ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോവിഡ് മഹാമാരി ക്ഷണിച്ചുവരുത്തിയതാണ് ഫലമെന്നും മോഹൻ ഭാഗവത് പറഞ്ഞു.എല്ലാവരും ലോകത്തെ ഒരു വിപണിയായല്ല, ഒരു കുടുംബമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ സ്വാശ്രയത്വത്തിന്റെയും സ്വദേശിവല്‍ക്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.