സ്വച്ഛ ഭാരത് നിയം വരുന്നു, വഴിയില്‍ തുപ്പിയാല്‍ പോലും ജയിലില്‍ പോകും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌നപദ്ധതിയായ സ്വച്ഛ ഭാരത് അഭിയാന്‍ എന്ന ശുചിത്വ കാമ്പയിന് ബലം നല്‍കാനായി പൊതു സ്ഥാലം വൃത്തികേടാക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയും പിഴയും ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ പൊതുയിടങ്ങളില്‍ തുപ്പുന്നതും, മലമൂത്രവിസര്‍ജ്ജനം നടത്തുന്നതും രാജ്യത്ത് പതിവു കാഴ്ചയാണ്.
സ്വച്ഛ ഭാരത പദ്ധതിയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു പിന്നാലെയാണ് കടുത്ത നിയമ നിര്‍മ്മാണവുമായി കേന്ദ്രം രംഗത്ത് വരാന്‍ ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങള്‍ വ്യത്തിഹീനമാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുംവിധം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
ഭരണഘടന അനുസരിച്ച് ആരോഗ്യപരിപാലനം ഉള്‍പ്പെടെയുളളവ സംസ്ഥാനവിഷയമാണ്. അതേസമയം ശുചിത്വം സംസ്ഥാനപരിധിയ്ക്ക് അപ്പുറമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ കഴിയും വിധം മാത്യകാബില്ലിന് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.