സസ്‌പെന്‍ഡ് ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണം: സ്മൃതി ഇറാനി

ശനി, 31 മെയ് 2014 (10:10 IST)
വിദ്യാഭ്യാസ യോഗ്യത വിവാദത്തിന് വഴിതെളിച്ച രേഖകള്‍ പുറത്തുവിട്ടുവെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം. 
 
സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ അഞ്ച് അനധ്യാപക ജീവനക്കാരെയാണ് ഡല്‍ഹി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യഫയല്‍ പരിശോധിച്ച് ആ വിവരങ്ങള്‍ പുറത്തുനല്‍കിയെന്ന കുറ്റം ചുമത്തിയാണ് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തത്. 
 
പ്രമുഖ ഹിന്ദി ദിനപത്രമാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമാകുകയും കോണ്‍ഗ്രസ്-ബി.ജെ.പി ആരോപണ പ്രത്യാരോപണത്തിലേക്ക് നയിക്കുകയും ചെയ്തു

വെബ്ദുനിയ വായിക്കുക