ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് പരിക്ക്

വ്യാഴം, 29 ഡിസം‌ബര്‍ 2016 (09:02 IST)
ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ആക്രമണം നടത്തിയത്. 
 
വെടിവെപ്പിൽ രണ്ട് സൈനികർക്കും മറ്റു ചില ഭീകരര്‍ക്കും പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നവംബര്‍ 25നു ഇവിടെ നടന്ന ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക