എയിംസ് ഡയറക്ടര്‍ എം സി മിശ്ര, മുതിര്‍ന്ന ഡോക്ടര്മാരായ വി കെ ബന്സല്‍, വി സീനു, നെഫ്രോളജി വിദഗ്ദ്ധന്‍ സന്ദീപ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.