ഐഎസുമായി ഇന്ത്യക്ക് കൂട്ടുബിസിനസ് ഉണ്ടോ: മനീഷ് തിവാരി

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (13:59 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ രക്ഷിച്ചത് തന്റെ ശ്രമഫലമാണെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത്.

ഐഎസ് ഐഎസ് ഭീകരരുമായി ഇന്ത്യന്‍ സര്‍ക്കാരിന് കൂട്ടുബിസിനസ്സുണ്ടോ. അങ്ങനെയെങ്കില്‍ വിട്ടയക്കാത്ത മറ്റു രണ്ട് അധ്യാപകരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്. ഐഎസ് ഐഎസുമായി ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിച്ചിരിക്കുന്ന മന്ത്രി അക്കാര്യം വ്യക്തമാക്കണമെന്നും തിവാരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ലിബിയയില്‍ ഐഎസ് ഐഎസ് ബന്ദികളാക്കിയ രണ്ട് അധ്യാപകരെ വിട്ടയച്ചത് തന്റെ ശ്രമഫലമാണെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞത്.