നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ശിക്ഷ നടപ്പാക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ മജിസ്ട്രേട്ട് സ്റ്റേ ഉത്തരവ് മീററ്റ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയാണ് കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്.
16 പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുരീന്ദര്‍ കോലിയെ വധശിക്ഷയ്ക്ക് വിധിച്ചിരിന്നത്. നോയിഡയിലെ വീട്ടുജോലിക്കാരനായിരുന്ന സുരീന്ദര്‍. സുരീന്ദര്‍ കോലിയുടെ ദയാഹര്‍ജി ജൂലൈ 27ന് രാഷ്ട്രപതി തളളിയിരുന്നു.
തുടര്‍ന്ന് ഈയാഴ്ച ശിക്ഷ നടപ്പാക്കുന്നതിനായി ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം ശിക്ഷ ഇന്ന് നടപ്പാക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മീററ്റ് ജയില്‍ സൂപ്രണ്ട് എസ്എം റിസ്വി അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.