ഡൽഹി: രണ്ടിലധികം കുട്ടികൾ ഉള്ളയാൾക്ക് പഞ്ചയത്ത് മെമ്പറാകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. അധികാരത്തിലിരിക്കെ മൂന്നാമത്തെ കുട്ടി ജനിച്ചാലും അയോഗ്യരാക്കപ്പെടുമെന്നും കോടതി വിധി പ്രസ്ഥാവിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കുട്ടിയെ ദത്തു നൽകിയാലും അയോഗ്യത തുടരുമെന്നും കോടതി വ്യക്തമാക്കി.
ഒഡീഷ പഞ്ചായത്തിരാജ് നിയമത്തിൽ രണ്ട് കുട്ടികൾ മാത്രമേ പഞ്ചായത്ത് ഭരണാധികാർകൾക്ക് പാടുള്ളു എന്ന നിബന്ധനക്കെതിരെ ഒഡീഷയിലെ നൊപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. മൂന്നാമത്തെക്കുട്ടി ജനിച്ചതിനെ തുടർന്ന് മിനാസിങ്ങിനെ നേരത്തെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.