കൊച്ചി : സംസ്ഥാനത്ത് റദ്ദാക്കിയ ബ്രൂവറികൾടെയും ഡിസ്റ്റ്‌ലറികളുടെയും അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനായി സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് പുതിയ മാനദങ്ങൾ രൂപീകരിക്കാൻ ആദായ നികുതി വകൂപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി എക്സൈസ് കമ്മീഷ്ണറെ ചുമതലപ്പെടുത്തി.
ഈ മാസം 31 മുൻപയി വിശദമായി മനദണ്ഡങ്ങൾ തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. മദ്യ നിർമ്മാണ പ്ലന്റുകളുടെ ഭൂമിപരിശോധന, മലിനീകരണ നിയന്ത്ര ബോർഡിന്റെ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാവും പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക.