സ്ത്രീകൾ സോയ കഴിച്ചാൽ ?

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (19:37 IST)
നിറയെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർത്ഥമാണ് സോയാബീൻ. സ്ത്രീകളിൽ ഇത് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല എന്നാണ് വിവിധ പഠനങ്ങൾ തെളീയിച്ചിട്ടുള്ളത്. സ്ത്രീകളിലെ വന്ധ്യത അകറ്റാൻ പോലും സോയാബീന് പ്രത്യേക കഴിവുണ്ട്.
 
പി സി ഒ ഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ബാധിച്ചവര്‍ക്ക് സോയ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പി സി ഒ ഡി ആണ്. ഇത് നിയന്ത്രിക്കാൻ സോയാബീൻ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.
 
സോയാച്ചെടിയില്‍ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജന്‍ ആണ് ഐസോഫ്ലേവനുകള്‍ ഹൃദ്രോഗം, അർബുദം എന്നീ അസുഖങ്ങളെ തടയാൻ സോയയിലെ ഈ പദാർത്ഥത്തിന് കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും സോയ ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാ‍ധിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍