നവരാത്രി ആഘോഷങ്ങള്‍ക്ക് മുറിവേറ്റു; വില്ലനായത് ബിക്കിനി ചിത്രം - സണ്ണി ലിയോണിനെതിരെ പ്രതിഷേധം
വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:54 IST)
സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ പ്രതിഷേധം. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.
ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം മെക്‌സിക്കോയില്‍ അവധിക്കാല ആഘോഷിക്കുന്നതിനിടെ കടല്‍തീരത്തു നിന്നുമെടുത്ത ചിത്രമാണ് സണ്ണി പങ്കുവെച്ചത്. ഇതോടെയാണ് ചിത്രത്തിനു താഴെ മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
നവരാത്രി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്‌ക്കാന്‍ നാണമില്ലേ എന്നും വിമര്‍ശകര്‍ സണ്ണിയോട് ചോദിക്കുന്നുണ്ട്. ഇങ്ങനെയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ പോസ്‌റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിലര്‍ പറയുന്നുണ്ട്. പല കമന്റുകളും അസഭ്യമായ ഭാഷയിലുള്ളതാണ്.
മുമ്പും സണ്ണി ലിയോണിനെതിരെ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വീരമാദേവി എന്ന ചിത്രത്തിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.