‘ മധുരസ്വപ്‌നങ്ങളില്‍ ’ ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്താണെന്ന് സണ്ണി ലിയോണ്‍ പറയുന്നു; തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്ന് താരം
ചൊവ്വ, 26 ഏപ്രില്‍ 2016 (12:32 IST)
തന്റെ പുസ്‌തകരൂപത്തിലിറങ്ങുന്ന കഥകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് ‘ മധുരസ്വപ്‌നങ്ങള്‍ ’ (സ്വീറ്റ് ഡ്രീംസ്) എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സണ്ണി പറഞ്ഞു.
അവാര്‍ഡ് പ്രതീക്ഷിച്ചല്ല ഇത്രയും കാലം സിനിമയില്‍ നിന്നത്. ചെയ്‌ത വേഷങ്ങള്‍ എല്ലാം തനിക്ക് നൂറ് ശതമാനം സംതൃപ്‌തി തരുന്നതായിരുന്നു. ഇഷ്‌ടമുള്ള സിനിമകളും വേഷങ്ങളും മാത്രമാണ് ഇതുവരെ തെരഞ്ഞെടുത്തത്. ഈ സിനിമകള്‍ തന്റെ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും സണ്ണി പറഞ്ഞു.
ആരാധകരാണ് തനിക്ക് ഏറ്റവും വലുത്. അവരുടെ സ്‌നേഹത്തിനും വിശ്വാസത്തിനേക്കാളും വലുതായി ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരുടെ പിന്തുണ മാത്രമാണ് താന്‍ എന്നും പ്രതീക്ഷിക്കുന്നത്. ഇതിനേക്കളും വലുതല്ല ഒരു അവാര്‍ഡും, അവാര്‍ഡ് പ്രതീക്ഷിച്ചല്ല അഭിനയിക്കുന്നതെന്നും സണ്ണി പറഞ്ഞു.