സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നു

ചൊവ്വ, 18 നവം‌ബര്‍ 2014 (09:59 IST)
സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു. ജനുവരി 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ മൂന്നുപേര്‍ ലീല ഹോട്ടലില്‍ തങ്ങിയിരുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി ഡിസിപി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ദുബായിലേക്ക് പോകും.
 
കഴിഞ്ഞ ജനുവരി 17നാണ് സുനന്ദ പുഷകറിനെ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 17ന് പാകിസ്ഥാനില്‍ നിന്നും ദുബായില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും വിമാന യാത്ര ചെയ്തവരുടെ പട്ടിക പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
 
ഇതിനിടെ സുനന്ദയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബാസി വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണം താഴെക്കിടയില്‍നിന്ന് വീണ്ടും തുടങ്ങാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സുനന്ദയുടെ കുടുംബാംഗങ്ങളുടെയും ശശി തരൂരിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്താനും ഡല്‍ഹി പൊലീസ് തീരുമാനിച്ചിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക