മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു

ഞായര്‍, 15 ഒക്‌ടോബര്‍ 2023 (12:44 IST)
കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള മൂകാംബിക മെഡിക്കൽ കോളേജിലെ .വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചാം തീയതി തൂത്തുക്കുടി സ്വദേശിയും അവസാന വർഷ പി.ജി. വിദ്യാർത്ഥിയുമായ സുകൃതയാണ് ആത്മഹത്യ ചെയ്തത്. ഇവിടത്തെ അധ്യാപകനായ ഡോ.പരമശിവത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
ഹോസ്റ്റൽ മുറിയിലായിരുന്നു സുകൃതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ കോളേജ് അധ്യാപകനും മധുര സ്വദേശിയുമായ ഡോ.പരമശിവം ഉൾപ്പെടെ മൂന്നു പേരാണ് മരണത്തിനു കാരണം എന്ന് എഴുതിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍