ഷോപ്പിംഗിന് വിട്ടില്ല; 19കാരിയായ നവവധു ആത്മഹത്യ ചെയ്തു
ബുധന്‍, 30 ജൂലൈ 2014 (13:15 IST)
റംസാന് ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പിംഗിന് വിടാത്തതില്‍ മനം നൊന്ത് 19 കാരിയായ നവവധു ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ബാനസവാടിയില്‍ രാമസ്വാമി പാളയത്ത് സിരിന്‍ സബുവെന്ന യുവതിയാണ് മരിച്ചത്.
ഷോപ്പിംഗിന് പോകാനായി ഇറങ്ങിയപ്പോള്‍ സിരിന്റെ പിതാവ് തടയുകയായിരുന്നു. എന്നാല്‍ ഈദ് ആഘോഷങ്ങള്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഷോപ്പിംഗിന് പോകാമെന്ന് പിതാവ് പറഞ്ഞു. തുടര്‍ന്ന് പിതാവ് നേരിട്ട് പോയി സിരിന്‍ വസ്ത്രങ്ങള്‍ വാങ്ങി നല്കി.
എന്നാല്‍ അത് വില കുറഞ്ഞവയാണെന്നും തനിക്ക് അത് വേണ്ടെന്നും പറഞ്ഞ് വധു വീട്ടില്‍ ബഹളം വെക്കുകയും തുടര്‍ന്ന് പിതാവുമായി വാക്ക് തര്‍ക്കം നടക്കുകയും വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സിരിന്‍ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മാതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് സിരിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആഗസ്ത് ആദ്യത്തെ ആഴ്ച സിരിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.