കര്‍ണാടകയില്‍ ആഡംബരവിവാഹങ്ങള്‍ തുടര്‍ക്കഥയാകുന്നു‌; ഇത്തവണ മന്ത്രി പുത്രൻ

ഞായര്‍, 20 നവം‌ബര്‍ 2016 (09:55 IST)
നോട്ടുക്ഷാമം രൂക്ഷമാകുന്നതിനിടയില്‍ കർണാടകയിൽ വീണ്ടും ആഡംബര വിവാഹം. ചെറുകിട വ്യവസായ മന്ത്രിയും നിരവധി പഞ്ചസാര മില്ലുകളുടെ ഉടമയുമായ കോൺഗ്രസ് നേതാവ് രമേഷ് ജാർക്കിഹോളിയുടെ മകൻ സന്തോഷിന്റെ വിവാഹമാണ് നാളെ ബെളഗാവിയിലെ ഗോകകിൽ നടക്കുന്നത്. റായ്ച്ചൂർ സ്വദേശി ശ്രീധർ നായിക്കിന്റെ മകൾ അംബികയാണു സന്തോഷിന്റെ വധു.
 
മുൻ മന്ത്രി ജനാർദന റെഡ്ഡിയുടെ മകളുടെ വിവാദ വിവാഹത്തിന്റെ ചൂടാറുന്നതിനു മുമ്പാണ് കർണാടകയിൽ വീണ്ടും ആഡംബര വിവാഹം. നാളെ നടക്കുന്ന വിവാഹത്തിനു ഒരുലക്ഷത്തിലേറെ പേർക്കാണു ക്ഷണം. അതിഥികൾക്കായി എസി പന്തലാണ് ഒരുക്കിയിരിക്കുന്നത്. കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ് – ബിജെപി ചേരികളിൽ സ്വാധീനമുള്ള കുടുംബമാണ് ജാർക്കിഹോളിയുടേത്.

വെബ്ദുനിയ വായിക്കുക