ചരിത്ര പുസ്‌തകങ്ങള്‍ പറയുന്നതെല്ലാം തെറ്റാണെന്ന് സുബ്രഹ്മണ്യം സ്വാമി

ഞായര്‍, 28 ഡിസം‌ബര്‍ 2014 (16:15 IST)
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചരിത്ര പുസ്‌തകങ്ങളില്‍ പറയുന്നതെല്ലാം തെറ്റാണെന്നും ഇതില്‍ കേന്ദ്രസള്‍ക്കാര്‍ ഇടപെട്ട്‌ മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്നും മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ സ്വതന്ത്ര ഭവനില്‍ നടന്ന യൂത്ത്‌ ഇന്‍ ആക്ഷന്‍ സംഘടിപ്പിച്ച 'ഐ ആന്‍ഡ്‌ ഐ ഇന്ത്യ' സെമിനാറില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു സുബ്രമണ്യന്‍ സ്വാമി.
 
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ചരിത്രം ബ്രിട്ടീഷ്‌ കാലഘട്ടത്തില്‍ എഴുതിയതാണ്‌. ഇന്ത്യന്‍ സമൂഹം ആര്യന്‍മാരെന്നും ദ്രാവിഡരെന്നും വേര്‍തിരിക്കപ്പെട്ടു. രാജ്യത്തെ പ്രമുഖ വ്യക്‌തിത്വങ്ങളെക്കുറിച്ച്‌ പഠിപ്പിക്കുന്നതിന്‌ പകരം രാജ്യത്തെ ആക്രമിച്ച്‌ കീഴടക്കിയ ബാബര്‍, ഷേര്‍ഷ സൂറി എന്നിവരുടെ ചരിത്രമാണ്‌ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമൂലം രാജ്യത്ത്‌ ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിവുണ്ടായതായും ജാതിയുടെ മതില്‍ക്കെട്ടുകള്‍ രൂപപ്പെട്ടതായും സ്വാമി കൂട്ടിച്ചേര്‍ത്തു.
 
ഈ മണ്ണില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്‌. ഡി.എന്‍.എ ടെസ്‌റ്റിലൂടെ അക്കാര്യം തെളിയിക്കാനാകും. ഇവിടുത്തെ മുസ്ലീംഗങ്ങള്‍ക്കും അക്കാര്യം അറിയാം എന്നാല്‍ മുസ്ലീം പുരോഹിതര്‍ അക്കാര്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ഇംഗ്ലീഷിന്‌ മുന്നില്‍ സംസ്‌കൃതവും പ്രാദേശിക ഭാഷകളും മാറ്റി നിര്‍ത്തപ്പെട്ടുവെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക