''ആ വേഷത്തിൽ പെൺകുട്ടികളെ കാണുമ്പോൾ ആണുങ്ങൾക്ക് ലൈംഗികവികാരം ഉണ്ടാകും'' - കൊൽക്കത്ത ഇമാം

ബുധന്‍, 18 ജനുവരി 2017 (12:25 IST)
പീഡനങ്ങൾക്കും സ്ത്രീകൾക്കെ നേരെയുള്ള അതിക്രമങ്ങളും വർധിച്ചു വരുന്ന കാലമാണിത്. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഇന്ത്യയിലെ പല നഗരങ്ങളിലും ബോധവത്കരണ പരിപാടികളും ക്ലാസുകളും നടക്കുന്നുണ്ടെങ്കിലും അതിക്രമങ്ങളുടെ കണക്കുകൾക്ക് മാത്രം ഒരു കുറവുമില്ല. ഇതിനിടയിലാണ് വിവാദ പരാമർശവുമായി  കൊല്‍ക്കത്തയിലെ ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഇമാം സെയ്ദ് മൊഹമ്മദ് നുറുര്‍ ആര്‍ ബര്‍കാതി രംഗത്തെത്തിയിരിക്കുന്നത്.
 
ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഒഴിവാക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ കുട്ടി വസ്ത്രങ്ങള്‍ ധരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇമാം പറയുന്നത്. കുട്ടിവസ്ത്രത്തില്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ലൈംഗികവികാരം ഉണ്ടാകും. അതിനാൽ പുരുഷന്‍മാരുടെ ലൈംഗികാസക്തിയില്‍ നിന്നും സ്വയരക്ഷ തേടാന്‍ പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും ഇമാം ഉപദേശിക്കുന്നു.
 
കുട്ടി വസ്ത്രങ്ങളാണ് ബലാത്സംഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം. മുസ്ലീമെന്നോ ഹിന്ദുവെന്നോ നോക്കാതെ എല്ലാ ഇന്ത്യന്‍ സ്ത്രീകളും മുഖാവരണം ധരിക്കണം. വളരെ ചെറിയ വസ്ത്രങ്ങളാണ് ഇക്കാലത്ത് പെണ്‍കുട്ടികള്‍ ധരിക്കുന്നത്. അതില്‍ നിന്നും അവരെ തടയാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ പുരുഷന്‍മാരുടെ ലൈംഗികാസക്തിയില്‍ നിന്നും രക്ഷ നേടണമെങ്കില്‍ അവര്‍ അത്തരം വസ്ത്രധാരണം ഒഴിവാക്കണം. എന്നും ഇമാം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക