സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ഫുട്‌ബോള്‍ പ്രേമികള്‍; ഐഎസ്എല്ലിന്റെ സംപ്രേഷണ അധികാരമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇപ്പോഴും ഐപിഎല്ലിന്റെ പിന്നാലെ

ശ്രീനു എസ്
ബുധന്‍, 18 നവം‌ബര്‍ 2020 (13:24 IST)
സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തിറങ്ങി. ഐഎസ്എല്ലിന്റെ സംപ്രേഷണ അധികാരമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇപ്പോഴും ഐപിഎല്ലിന്റെ ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഐപിഎല്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഈമാസം 20ന് ഐഎസ്എല്‍ കൊടിയിറങ്ങുകയാണ്. എന്നിട്ടും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫേസ്ബുക്ക് പേജുകളിലടക്കം പ്രതിഷേധിക്കുകയാണ്.
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പേരുമാറ്റി സ്റ്റാര്‍ ക്രിക്കറ്റെന്ന് മാറ്റാനാണ് ഫുട്‌ബോള്‍ പ്രേമികളുടെ പരിഹാസം. എന്നാല്‍ ഐപിഎല്ലിന് കൂടുതല്‍ പ്രേഷകരുള്ളുതുമൂലമാണ് ചാനല്‍ ഹൈലൈറ്റുകള്‍ വീണ്ടും വീണ്ടും കാണിക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ മൂലം ചനലിന് ലഭിച്ചത് 2500കോടി രൂപയുടെ പരസ്യവരുമാനമാണ്. കൂടാതെ ടെലിവിഷന്‍ പരസ്യം വഴി 2250കോടിയും ഹോട്‌സ്റ്റാറിലൂടെ 250കോടിയും ലഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article