ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യമുന്നയിച്ച് കെസിഎ ബിസിസിഐയ്ക്കു കത്തയച്ചു. ഇതുകൂടാതെ ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുന്നതിനായി കെസിഎ പ്രതിനിധികള്‍ ഡല്‍ഹിക്കുപോകും.പ്രസിഡന്റ് ഡാല്‍മിയ അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും കെസിഎ പ്രസിഡന്റ് ടിസി മാത്യു അറിയിച്ചു.
വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ പിന്തുണയ്ക്കുമെന്ന് കെസിഎ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് മേലുള്ള വിലക്ക് ഉടന്‍ നീക്കില്ലെന്നതാണ് ബിസിസിഐയുടെ നിലപാട്. വിലക്കിന് കേസുമായി ബന്ധമില്ലെന്നും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.