ഗുരുദേവ ദര്‍ശനങ്ങള്‍ എസ്‌എന്‍ഡിപി ദുരുപയോഗം ചെയ്യുന്നെന്ന് സോണിയ ഗാന്ധി

ബുധന്‍, 30 ഡിസം‌ബര്‍ 2015 (11:59 IST)
രാഷ്‌ട്രീയലക്‌ഷ്യത്തിനു വേണ്ടി ശ്രീ നാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ എസ് എന്‍ ഡി പി വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. ബി ജെ പിക്കും എസ് എന്‍ ഡി പി നേതൃത്വത്തിനുമെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു സോണിയയുടെ പ്രസംഗം.
 
അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി എസ് എന്‍ ഡി പി യത്‌നിച്ചുവെന്ന് സോണിയ പറഞ്ഞു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായത് പിന്നാക്കക്കാരുടെ ശാക്തീകരണത്തിന്റെ ഫലമായാണ്. ഇപ്പോള്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ചിലര്‍ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
 
ശ്രീനാരായണ ദര്‍ശനങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ വിഭാഗീയത ഉണ്ടാക്കുകയാണ്. എസ് എന്‍ ഡി പിയുടെ യഥാര്‍ത്ഥ ലക്‌ഷ്യങ്ങളെ ചിലര്‍ വളച്ചൊടിക്കുകയാണ്. ഗുരുദേവ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗിയ ശക്തികള്‍ ശ്രമിക്കുകയാണ്. ഗുരുദേവ ദര്‍ശനങ്ങളെ രാഷ്‌ട്രീയ ലക്‌ഷ്യങ്ങള്‍ക്കായി എസ് എന്‍ ഡി പി ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.
 
നവവത്സര ആശംസകള്‍ നേര്‍ന്നാണ് സോണിയ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക