ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നു

ചൊവ്വ, 16 ഡിസം‌ബര്‍ 2014 (17:56 IST)
മുപ്പത് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടയക്കും. മത്സ്യത്തൊഴിലാളികളെയും ഇവരുടെ 19 മത്സ്യബന്ധന ബോട്ടുകളും ഈ മാസം 22ന് ഇവരെ വിട്ട് കൊടുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു.

അതേസമയം ലങ്കന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കയും തയാറാകണമെന്നും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടൂ. ഈ ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്മസിനു മുമ്പ് ഇവര്‍ക്ക് വീട്ടിലെത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 66 തമിഴ്നാട് സ്വദേശികളും 81 ബോട്ടുകളും ശ്രീലങ്കന്‍ നേവിയുടെ പിടിയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക