ഇതേ നിരക്കിൽ വർധിച്ചാൽ 15 ദിവസം‌കൊണ്ട് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കും, ലോക്ഡൗൺ ഇളവുകൾ തിരിച്ചടിയായെന്ന് വിലയിരുത്തൽ

Webdunia
ചൊവ്വ, 12 മെയ് 2020 (08:02 IST)
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. ഈ മാസം 15ഓടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65,000 ൽ എത്തും എന്നായിരുന്നു നീതി ആയോഗിന്റെ കണക്ക്. എന്നാൽ ഇന്നലെ രോഗ ബധിതരുടെ എണ്ണം 67,000 കടന്നു. ഇതേ നിരക്കിൽ വർധിച്ചാൽ 15 ദിവസം‌കൊണ്ട് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
 
ലോക്ഡൗനിൽ ഇളവ് വരുത്തിയതാണ് രോഗബാധിതരുടെ എണ്ണം വർധിയ്ക്കാൻ കാരണം എന്ന് വിലയിരുത്തലുണ്ട്. ഓഗസ്റ്റ് പകുതിയോടെ രാജ്യത്ത് 2.74 ലക്ഷം കൊവിഡ് ബാധിതർ ഉണ്ടാകും എന്നായിരുന്നു ഏപ്രിൽ 27ലെ നീതി ആയോഗിന്റെ കണക്ക്. അന്ന് 12 ദിവസംകൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇതിൽ ഇടയ്ക്ക് കുറവ് വന്നാലും ലോക്‌ഡൗൺ പിൻവലിയ്ക്കുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article