നെഹ്‌റു കുടുംബത്തിനെതിരേ കടുത്ത വിമര്‍ശനം: ‘തകര്‍ച്ചയില്‍ സോണിയക്കും ഉത്തരവാദിത്വമുണ്ട്‘

ചൊവ്വ, 5 ഓഗസ്റ്റ് 2014 (11:26 IST)
നെഹ്‌റു കുടുംബത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ഉണ്ണിക്കൃഷ്ണന്‍. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു സോണിയക്കും ഉത്തരവാദിത്വമുണ്ട്. രാഹുല്‍ ശൈലി ഇന്ത്യന്‍ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് അടിച്ചത്. 
 
രാഹുലില്ലെങ്കില്‍ പ്രിയങ്ക എന്ന മുദ്രാവാക്യം ശരിയല്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വം വരണം. നട്‌വര്‍സിംഗ് പറഞ്ഞതില്‍ ചിലകാര്യങ്ങള്‍ ശരിയാണെന്ന് തനിക്കറിയാം. 
 
രാഹുലിന്റെ ശൈലി ഒരു രാജ്യത്തിനും പറ്റിയതല്ല. പ്രിയങ്കയെ കൊണ്ടുവരണമെന്നതു ദൗര്‍ഭാഗ്യകരമായ മുദ്രാവാക്യമാണ്. ഇപ്പോഴത്തെ കുടുംബത്തിനു നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക