'ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ'; മോദിക്ക് പിറന്നാളാശംസകൾ നേർന്ന് സോണിയാ ഗാന്ധി

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:29 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെയായിരുന്നു ആശംസ. ആരോഗ്യവാനായും സന്തോഷവാനായും ദീര്‍ഘകാലം ജീവിക്കട്ടെ എന്നായിരുന്നു സോണിയ ആശംസിച്ചത്.
 
നിരവധി പ്രമുഖരാണ് പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. പിറന്നാള്‍ ദിനത്തിലും വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നത്.അമ്മയെ കാണാന്‍ അഹമ്മദാബാദിലെത്തിയ മോദി ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ സംഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article