ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതി
ആംആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിക്കെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിനു കേസു നല്‍കി. പരാതിയെ തുടര്‍ന്നു ഈ മാസം 26നു ഹാജരാകണമെന്നാവശ്യപ്പെട്ടു ഡല്‍ഹി വനിതാ കമ്മീഷന്‍ സോംനാഥ് ഭാരതിക്കു നോട്ടീസയച്ചിരിക്കുകയാണ്.
സോമനാഥ് ഭാരതിയുടെ ഭാര്യ ലിപിക നല്‍കിയ പരാതിയില്‍ 2010ല്‍ മുതല്‍ താന്‍ സോംനാഥില്‍നിന്നും ഗാര്‍ഹികപീഡനവും മാനസികപീഡനവും നേരിടുകയാണെന്നും തനിക്കു വിവാഹമോചനം വേണമെന്നും ആവശ്യപ്പെടുന്നു.
ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ഇതിനു പിന്നില്‍ഗൂഢാലോചനയുണ്ടെന്നും ഭാരതി ആരോപിച്ചു. വ്യാജബിരുദക്കേസില്‍ നിയമമന്ത്രി അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ സോമനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നത് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.