വ്യാജ ഏറ്റുമുട്ടല്‍ കേസ്: 7 സൈനികര്‍ക്ക്‌ ജീവപര്യന്തം

വ്യാഴം, 13 നവം‌ബര്‍ 2014 (12:33 IST)
ജമ്മു കാശ്മീരിര്‍ മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ 7 സൈനികര്‍ക്ക്‌ ജീവപര്യന്തം.

2010 ഏപ്രില്‍ 30നാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. പണവും ജോലിയും വാദ്ഗാനം ചെയ്ത് ഷെസാദ് അഹമ്മദ്, റിയാസ് അഹമ്മദ്, മുഹമ്മദ് ഷാഫി എന്നീ യുവാക്കളെ കുപുവാരയിലെത്തിച്ച ശേഷം നിയന്ത്രണരേഖക്ക് സമീപം എത്തിച്ചതിന് ശേഷം വധിക്കുകയായിരുന്നു.ഇതുകൂടാതെ പ്രതികളുടെ ആനുകൂല്യങ്ങളും മറ്റും സസ്‌പെന്‍ഡ് ചെയ്യാനും  കോടതി നിര്‍ദ്ദേശിച്ചു.

പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച യുവാക്കളെ  കൊലപ്പെടുത്തിയെന്നായിരുന്നു സൈന്യം നല്‍കിയ വിശദീകരണം. സംഭവത്തില്‍ സൈന്യത്തിനെതിരെ കശ്മീരില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക